TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ സൈനികര്‍ പാകിസ്താനില്‍ നിന്ന് തിരിച്ചുവരുന്നത് വരെ ഉറങ്ങാതെ കണ്ണുനിറച്ച് കാത്തിരുന്നതായി ബിജെപി എംപി

ഇന്ത്യന്‍ സൈനികര്‍ പാകിസ്താനില്‍ നിന്ന് തിരിച്ചുവരുന്നത് വരെ ഉറങ്ങാതെ കണ്ണുനിറച്ച് കാത്തിരുന്നതായി ബിജെപി എംപി

ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ പാകിസ്താന്‍ അധീന കാശ്മീരില്‍ വ്യോമാക്രമണം നടത്തി മടങ്ങുന്നത് വരെ - പുലര്‍ച്ചെ 4.30 വരെ താന്‍ ഉറങ്ങാതെ നിറഞ്ഞ കണ്ണുകളോടെ കാത്തിരുന്നു എന്നാണ് ബിജെപി എംപിയും ഡല്‍ഹി സംസ്ഥാന പ്രസിഡന്റുമായ മനോജ് തിവാരി എബിപി ന്യൂസിനോട് പറഞ്ഞത്. സൈനികര്‍ സുരക്ഷിതരായി തിരിച്ചെത്തണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് കാത്തിരുന്നത്.

എന്തിനാണ് 4.30 വരെ ഉറങ്ങാതിരിക്കുന്നത് എന്ന് എന്നോട് പലരും ചോദിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നായിരുന്നു എന്റെ മറുപടി. ആക്രമണം സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ള വിവരം തനിക്ക് അറിയായിരുന്നു എന്നാണ് ബിജെപി എംപി ഇതിലൂടെ അവകാശപ്പെടുന്നത്. തനിക്ക് ജയ് ഹിന്ദ് എന്നും ഭാരത് മാതാ കി ജയ് എന്നും ഉറക്കെ വിളിക്കാന്‍ തോന്നി എന്നും മനോജ് തിവാരി എബിപിയോട് പറഞ്ഞു.

ഇനിയെന്ത്? യുദ്ധത്തിന്റെ പുകമഞ്ഞും കണക്ക് തീര്‍ക്കലുകളുടെ കാലവും നമുക്ക് മേൽ പരക്കുന്നു

ഫ്രഞ്ചുകാരനായ അന്ത്രെ മൊല്ലന്തേന്‍ എഴുതിയ കൊടി സുനിയുടെ ഡിഎന്‍എ- ഭാഗം 4


Next Story

Related Stories