Top

എന്നെ തളര്‍ത്താന്‍ നോക്കണ്ട, നൂറിരട്ടി ശക്തിയോടെ തിരിച്ചുവരും: ഉമ്മന്‍ ചാണ്ടി

എന്നെ തളര്‍ത്താന്‍ നോക്കണ്ട, നൂറിരട്ടി ശക്തിയോടെ തിരിച്ചുവരും: ഉമ്മന്‍ ചാണ്ടി
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വച്ച് തന്നെ തളര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ട്. നൂറിരട്ടി ശക്തിയോടെ തിരിച്ചുവരും. തന്നെ തളര്‍ത്താന്‍ നോക്കേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ അഴിമതി കേസില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ശക്തമായ പരാമര്‍ശങ്ങള്‍ വന്നിരിക്കുകയും വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

മാധ്യമ വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നു എന്നതിന് പകരം യാതൊരു തെളിവോ രേഖകളോ തനിക്കെതിരെ ഇല്ല. ഇത് സംബന്ധിച്ച് തനിക്കോ കോണ്‍ഗ്രസിനോ യുഡിഎഫിനോ യാതൊരു ആശങ്കയുമില്ല. റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. അതിന്റെ പൂര്‍ണരൂപം പുറത്തുവരട്ടെ. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

Next Story

Related Stories