UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിത തിരിച്ചുവന്ന് “യൂ ടൂ ബ്രൂട്ടസ്” എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്ത് പറയും?” ഡോക്ടറോട് ജുഡീഷ്യല്‍ കമ്മീഷന്റെ ചോദ്യം

“ഇപ്പോള്‍ ജയലളിത തിരിച്ചുവന്ന് നിങ്ങളോട് ചോദിക്കുകയാണ് എന്ന് വിചാരിക്കുക – എന്തുകൊണ്ട് എനിക്ക് ശസ്ത്രക്രിയ ചെയ്തില്ല എന്ന് – നിങ്ങള്‍ എന്തുപറയും?”

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ എന്തുകൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോയില്ല എന്നാണ് ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്റെ ചോദ്യം. വികെ ശശികലയയുടെ ബന്ധുവായ ഡോ.കെഎസ് ശിവകുമാറിനോടാണ് കമ്മീഷന്‍ ഇക്കാര്യം ചോദിച്ചത്. എന്തുകൊണ്ട് ശസ്ത്രക്രിയ നടത്തിയില്ല എന്നും ചോദിച്ചു. ഇപ്പോള്‍ ജയലളിത തിരിച്ചുവന്ന് നിങ്ങളോട് ചോദിക്കുകയാണ് എന്ന് വിചാരിക്കുക – എന്തുകൊണ്ട് എനിക്ക് ശസ്ത്രക്രിയ ചെയ്തില്ല എന്ന് – നിങ്ങള്‍ എന്തുപറയും. കമ്മീഷന്‍ ഡോക്ടറോട് ഇങ്ങനെ ചോദിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷേക്‌സ്പിയറുടെ വിഖ്യാതമായ “യൂ ടൂ ബ്രൂട്ടസ്” ഡയലോഗും കമ്മീഷന്‍ ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രനെ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് കൊണ്ടുപോകാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നിര്‍ബന്ധിച്ചതും കമ്മീഷന്‍ സൂചിപ്പിച്ചു. അതേസമയം ജയളിത വിദേശത്ത് ചികിത്സയ്ക്ക് പോകാതിരുന്നത് അന്ധവിശ്വാസം മൂലമാണ് എന്നും ജ്യോതിഷികള്‍ ജയലളിതയെ വിദേശയാത്രകളില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നതായും ദ ന്യൂസ് മിനുട്ട് പറയുന്നു. കുറേകാലമായി ജയലളിത പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നില്ല. അതുകൊണ്ടാണ് വിദേശത്ത് കൊണ്ടുപോകാതിരുന്നത് എന്നും അവര്‍ അബോധാവസ്ഥയിലായിരുന്നതിനാല്‍ ചോദിക്കാതെ ഇത്തരം തീരുമാനമെടുക്കാന്‍ കഴിയില്ലായിരുന്നുവെന്നും ഡോ.ശിവകുമാര്‍ പറയുന്നു. സാധ്യമായ എല്ലാ ചികിത്സയും ജയലളിതയ്ക്ക് നല്‍കിയതായി ശിവകുമാര്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍