ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണം, പൊലീസുകാര്‍ക്കെതിരെ നടപടി : ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് വിവിധ ഹരജികള്‍

ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹരജി.

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് സര്‍ക്കാർ സത്യവാങ്‌മൂലം സമർപ്പിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് ദേവസ്വം ബോർഡും ഇന്ന് കോടതിയില്‍ വിശദീകരണം നൽകും.

ശബരിമലയിൽ അക്രമം നടത്തിയ പോലീസ് കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി ചെയർമാൻ അനോജ് കുമാർ സമർപ്പിച്ച ഹർജിയും ഇന്നു കോടതിയുടെ പരിഗണയിലുണ്ട്. ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട്, എന്നിവയും ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുണ്ട്.

ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹരജി. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പി.സി ജോര്‍ജ്ജ് എം.എല്‍.എ സമര്‍പ്പിച്ച ഹരജിയും ദേവസ്വം ബഞ്ച് ഇന്ന് പരിഗണിക്കും. ശബരിമലയിലെ പൊലീസ് അതിക്രമം സംബന്ധിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

അതെ സമയം ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ടി.ജി മോഹന്‍ദാസിന്റെ ഹരജിയില്‍ ഇന്ന് വാദം തുടരും.

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍