ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ സേന പാകിസ്താന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ത്തു(വീഡിയോ)

ആക്രമണത്തിന്‍റെ വീഡിയോ കരസേന പുറത്തുവിട്ടിട്ടുണ്ട്.

ജമ്മു കാശ്മീരിലെ നൗഷേര സെക്ടറില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ആര്‍ട്ടിലറി ഉപയോഗിച്ചാണ് പാക് സൈനിക പോസ്റ്റുകള്‍ ലക്ഷ്യം വച്ച് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. പാക് സൈന്യത്തിന്റെ സഹായത്തോടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്. ന്യൂഡല്‍ഹിയില്‍ മേജര്‍ ജനറല്‍ അശോക് നരുലയാണ് ഇക്കാര്യം അറിയിച്ചത്.

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു ആക്രമണം. മഞ്ഞുരുകി പാതകള്‍ തുറക്കുമ്പോള്‍ നുഴഞ്ഞുകയറ്റം കൂടുതല്‍ ശക്തമാകുന്നുണ്ട്. നൗഗാം സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ മൂന്ന് സൈനികരടക്കം ഏഴുപേര്‍ ഞായറാഴ്ച കൊല്ലപ്പെട്ടരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍