TopTop
Begin typing your search above and press return to search.

ഏപ്രില്‍ 16നും 20നുമിടയ്ക്ക് ഇന്ത്യ ഞങ്ങളെ ആക്രമിക്കും: പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി

ഏപ്രില്‍ 16നും 20നുമിടയ്ക്ക് ഇന്ത്യ ഞങ്ങളെ ആക്രമിക്കും: പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി
ഇന്ത്യ ഈ മാസം തന്നെ പാകിസ്താനെ ആക്രമിക്കുമെന്ന് തങ്ങള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. ഏപ്രില്‍ 16നും 20നുമിടെ ഇന്ത്യ ആക്രമിക്കുമെന്നാണ് പാക് വിദേശകാര്യ മന്ത്രി പറഞ്ഞത്. പാകിസ്താനിലെ മുള്‍ട്ടാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങളെ ഇത് സംബന്ധിച്ച ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. അതേസമയം അസാധാരണമായ ഈ ആരോപണത്തോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ് വിവരമാണ് ലഭിച്ചിരിക്കുന്നത് എന്ന് പാക് വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു. അതേസമയം ആക്രമണ സമയം എങ്ങനെ കൃത്യമായി പ്രവചിക്കുന്നു എന്നത് സംബന്ധിച്ച് മറുപടി നല്‍കാന്‍ അ്‌ദ്ദേഹം തയ്യാറായില്ല. എന്നാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം രാജ്യത്തോട് പറയുമെന്നും ഖുറേഷി പറഞ്ഞു. പാകിസ്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് വ്യോമമേഖല അടച്ചിരുന്നെങ്കിലും പിന്നീട് ഇത് തുറന്നിരുന്നു. 360 ഇന്ത്യന്‍ തടവുകാരെ ഈ മാസം മോചിപ്പിക്കുമെന്നും പാകിസ്താന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 100 പേരെ ഇന്ന് മോചിപ്പിച്ചു.

ഇത്തരത്തില്‍ പുല്‍വാമ ഭീകരാക്രമണത്തിനും ബലാകോട്ട് വ്യോമക്രമണത്തിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുളഅള രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അയവ് വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന് ഇടെയാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. യുദ്ധവെറി പടര്‍ത്തിയും വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചും തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയുമോ എന്ന് നോക്കുകയാണ് ഇന്ത്യയില്‍ ബിജെപി എന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തിയിരുന്നു.

Next Story

Related Stories