TopTop
Begin typing your search above and press return to search.

ഇറോം ശര്‍മ്മിളയും ഡെസ്മണ്ട് കൂട്ടിനോയും വിവാഹിതരായി

ഇറോം ശര്‍മ്മിളയും ഡെസ്മണ്ട് കൂട്ടിനോയും വിവാഹിതരായി
മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള വിവാഹിതയായി. നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ ഗോവ സ്വദേശിയും ബ്രിട്ടീഷ് പൗരനുമായ ഡെസ്മണ്ട് കൂട്ടിനോയെ ആണ് ശര്‍മ്മിള വിവാഹം കഴിച്ചത്. തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ ഇന്ന് രാവിലെയായിരുന്നു ചടങ്ങ്. ലളിതമായ വിവാഹച്ചടങ്ങായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തമിഴ് പത്രം 'വികടന്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മണിപ്പൂരിലെ പ്രത്യേകസൈനികാധികാര നിയമമായ അഫ്‌സ്പയ്‌ക്കെതിരായ ഐതിഹാസികമായ നിരാഹാര സമര പോരാട്ടത്തിലൂടെ മണിപ്പൂരിന്റെ ഉരുക്ക് വനിതയെന്ന ഖ്യാതി നേടിയ ഇറോം ശര്‍മ്മിള സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കേരളത്തില്‍ വിശ്രമ ജീവിതത്തിനെത്തിയ അവര്‍ പാലക്കാട് അട്ടപ്പാടിയിലാണ് താമസിച്ചിരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികളില്‍ അവര്‍ പങ്കെടുത്തിരുന്നു. കേരളത്തിലായിരിക്കും വിവാഹം എന്ന് ആദ്യം ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പിന്നീട് തമിഴ്‌നാട്ടിലായിരിക്കും ചടങ്ങ് നടത്തുകയെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു.


Next Story

Related Stories