എന്നെ ആക്ഷേപിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി: ജേക്കബ് തോമസ്

ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ സിപിഐ നേതാവ് സി ദിവാകരനെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്

തന്നെ ആക്ഷേപിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചു. തന്നെ വികസനവിരുദ്ധനെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ വേണ്ടി മാത്രമാണ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം നടത്തിയത്. ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ ഒരേയൊരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നും ജേക്കബ് തോമസ് പറഞ്ഞു. തന്നെ ജനവിരുദ്ധനായും വികസന വിരുദ്ധനായും ചിത്രീകരിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തതെന്ന് ജേക്കബ് തോമസ്‌ കുറ്റപ്പെടുത്തി. മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരനെതിരെയും രൂക്ഷവിമര്‍ശനമാണ് ജേക്കബ് തോമസ് നടത്തിയത്. ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലാണ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളത്.

സി ദിവാകരന്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ജേക്കബ് തോമസ് ആരോപിച്ചു. സപ്ലൈകോയില്‍ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ സ്ഥലം മാറ്റുകയാണ് ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരന്‍ ശ്രമിച്ചത്. സപ്ലൈകോ അഴിമതിയില്‍ സിബിഐ ഉദ്യോഗസ്ഥരും ആരോപണവിധേയരും ഒത്തുകളിച്ചു. സിബിഐ ഉദ്യോഗസ്ഥരും ആരോപണ വിധേയരും ഒത്തുകളിക്കുകയായിരുന്നുവെന്ന് ജേക്കബ് തോമസ് ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍