TopTop

തണലാകേണ്ടവര്‍ താണ്ഡവമാടുന്നു: ഇനി ഈ പണിക്കില്ലെന്ന് ജേക്കബ് തോമസ്

തണലാകേണ്ടവര്‍ താണ്ഡവമാടുന്നു: ഇനി ഈ പണിക്കില്ലെന്ന് ജേക്കബ് തോമസ്
വിജിലന്‍സ് അടക്കം ഒരു സര്‍ക്കാര്‍ സംവിധാനങ്ങളുടേയും തലപ്പത്തേയ്ക്ക് ഇനിയില്ല എന്ന സൂചന നല്‍കി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തിരിച്ച് വരാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്. ഞാനിപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കുറെ അകലെയല്ലേ, നമ്മള്‍ മുന്നോട്ടല്ലേ നടക്കേണ്ടത്. തിരിച്ച് പോകുന്നത് നല്ലതാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുള്ള ചോദ്യം. വിജിലന്‍സ് രാജ് എന്ന് ആക്ഷേപിക്കുന്നവര്‍ പറയുന്നത് മുകളിലുള്ളവരുടെ അഴിമതി നോക്കേണ്ടെന്നാണെന്നും സ്വജനപക്ഷപാതവും ബജറ്റ് ചോര്‍ച്ചയും അഴിമതിയല്ലെന്നാണ് പുതിയ നിര്‍വചനമെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.

പൊലീസിനെതിരെ നിരവധി വാര്‍ത്തകള്‍ വരുന്നു. ഒരമ്മയ്ക്ക് പോലും നീതി ലഭിക്കുന്നില്ല എന്ന വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് തണലാകേണ്ടവര്‍ താണ്ഡവനൃത്തമാടുക എന്നത് നമ്മുടെ സംസ്‌കാരമല്ലേ എന്നും ജേക്കബ് തോമസ് ചോദിച്ചു. അഴിമതി കുറയ്ക്കാന്‍ നമ്മള്‍ ഓരോരുത്തരും നിരീക്ഷണങ്ങള്‍ നടത്തേണ്ടതാണ്. ആരും നമ്മുടെ ചുറ്റുവട്ടത്ത് നിന്നും കൈയിട്ട്് വാരുന്നില്ല എന്ന് ഉറപ്പുവരുത്തണം. അക്രമങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. വിജിലന്‍സ് എന്നത് നമ്മള്‍ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

Next Story

Related Stories