TopTop

യശ്വന്ത് സിന്‍ഹ വീണ്ടും; അമിത് ഷായുടെ മകന്റെ അഴിമതി വാര്‍ത്ത ബിജെപിയുടെ ധാര്‍മ്മിക അടിത്തറ തകര്‍ത്തു

യശ്വന്ത് സിന്‍ഹ വീണ്ടും; അമിത് ഷായുടെ മകന്റെ അഴിമതി വാര്‍ത്ത ബിജെപിയുടെ ധാര്‍മ്മിക അടിത്തറ തകര്‍ത്തു
അമിത് ഷായുടെ മകന്റെ അഴിമതി വാര്‍ത്ത ബിജെപിയുടെ ധാര്‍മ്മിക അടിത്തറ തകര്‍ത്തു എന്നു മുതിര്‍ന്ന ബിജെപി നേതാവും മുന്‍മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചടിച്ചുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ യശ്വന്ത് സിന്‍ഹ നേരത്തെ രംഗത്ത് വന്നിരുന്നു.

കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ജെയ് ഷായെ പ്രതിരോധിച്ചു രംഗത്ത് വന്നത് തെറ്റായിപ്പോയി എന്നു പറഞ്ഞ സിന്‍ഹ അമിത് ഷായുടെ മകന് വേണ്ടി ഗവണ്‍മെന്‍റ് അഭിഭാഷകനായ തുഷാര്‍ മേഹ്ത കോടതിയില്‍ ഹാജാരാകാന്‍ എടുത്ത തീരുമാനത്തെയും വിമര്‍ശിച്ചു.

നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിക്ക് 16,000 മടങ്ങ് വളര്‍ച്ചയുണ്ടായതായി വയര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ആദ്യം പറഞ്ഞത് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലായിരുന്നു.

“ഊര്‍ജ്ജ മന്ത്രാലയം ജെയ് ഷായ്ക്ക് വായ്പ നല്‍കിയതിലും പീയൂഷ് ഗോയല്‍ അതിനെ പ്രതിരോധിച്ചതും ജനങ്ങളുടെ ഇടയില്‍ സംശയം ഉണ്ടാക്കുന്നതിന് ഇടയാക്കി” യശ്വന്ത് സിന്‍ഹ പറഞ്ഞു.

നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പെട്ടതുകൊണ്ട് തന്നെ ഗവണ്‍മെന്‍റ് അന്വേഷണത്തിന് ഉത്തരവിടേണ്ടതായിരുന്നു എന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Next Story

Related Stories