Top

രാംനാഥ് കോവിന്ദിന് ജെഡിയുവിന്റെ പിന്തുണ; എതിര്‍ത്ത് കേരള ഘടകം

രാംനാഥ് കോവിന്ദിന് ജെഡിയുവിന്റെ പിന്തുണ; എതിര്‍ത്ത് കേരള ഘടകം
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് ജനതാദള്‍ യുണൈറ്റഡിന്റെ പിന്തുണ. പാറ്റ്‌നയില്‍ ചേര്‍ന്ന ജെഡിയു യോഗത്തിലാണ് ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പിന്തുണക്കാന്‍ തീരുമാനമായത്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രാംനാഥ് കോവിന്ദിനെ നേരത്തെ നിതീഷ് അഭിനന്ദിക്കുകയും അദ്ദേഹത്തോടുള്ള അടുപ്പം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ജെഡിയു നേതാവ് ശരജ് യാദവ് പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കുള്ള ചര്‍ച്ചകളില്‍ ഭാഗമായിരുന്നു. ജെഡിയുവിന്റെ പിന്തുണ സ്വാഗതം ചെയ്യുന്നതായി ബിജെപി വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്ന് എന്‍സിപിയുടെ പിന്തുണ കൂടി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് ജെഡിയു കേരള ഘടകം വ്യക്തമാക്കി.

Next Story

Related Stories