TopTop
Begin typing your search above and press return to search.

"ഡല്‍ഹിയില്‍ ജീന്‍സ്, ഗ്രാമങ്ങളില്‍ സാരി": പ്രിയങ്കയെ അധിക്ഷേപിച്ച് ബിജെപി എംപി (വീഡിയോ)

"ഡല്‍ഹിയില്‍ ജീന്‍സ്, ഗ്രാമങ്ങളില്‍ സാരി": പ്രിയങ്കയെ അധിക്ഷേപിച്ച് ബിജെപി എംപി (വീഡിയോ)
പ്രിയങ്കാ ഗാന്ധിക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപവുമായി ബിജെപി എംപി ഹരീഷ് ദ്വിവേദി. ഡല്‍ഹിയില്‍ ജീന്‍സും ടോപ്പുമേ ധരിക്കൂ, ഗ്രാമങ്ങളിലെത്തിയാല്‍ സാരിയാണ്, നെറ്റിയില്‍ സിന്ദൂരവും - പ്രിയങ്ക ഗാന്ധിയെക്കുറിച്ച് ഹരീഷ് ദ്വിവേദി നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വലിയ പരാജയങ്ങളാണെന്നും ബിജെപി എംപി അഭിപ്രായപ്പെട്ടു.




ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റത് കഴിഞ്ഞ ആഴ്ചയാണ്. ജനുവരിയില്‍ പ്രിയങ്കയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപ പരാമര്‍ശങ്ങളുമായി ബിഹാര്‍ മന്ത്രിയും ബിജെപി നേതാവുമായി വിനോദ് നാരായണ്‍ ഝാ രംഗത്തെത്തിയിരുന്നു. പ്രിയങ്ക ഗാന്ധിക്ക് സൗന്ദര്യം മാത്രമേയുള്ളൂ എന്നും ബുദ്ധിയില്ലെന്നും വിനോദ് നാരായണ്‍ ഝാ പറഞ്ഞിരുന്നു. രാഷ്ട്രീയമായി യാതൊരു കഴിവോ നേട്ടമോ അവകാശപ്പെടാന്‍ കഴിയാത്തയാളാണ് പ്രിയങ്കയെന്നും ബിഹാര്‍ മന്ത്രി പറഞ്ഞിരുന്നു.

പ്രിയങ്ക ദ്വന്ദ്വ വ്യക്തിത്വം അടക്കമുള്ള മാനസിക പ്രശ്‌നങ്ങളുള്ളയാളാണ് എന്നാണ് ബിജെപി രാജ്യസഭ എംപി സുബ്രമണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടത്. രാഷ്ട്രീയനേതാവാകാനുള്ള യോഗ്യത അവര്‍ക്കില്ലെന്നും സ്വാമി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ചോക്കളേറ്റുകള്‍ കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നായിരുന്നു മറ്റൊരു ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ പരിഹാസം. അവരില്‍ ചിലര്‍ കരീന കപൂറിനെ മത്സരിപ്പിക്കാന്‍ നോക്കുന്നു, ചിലര്‍ സല്‍മാന്‍ ഖാനെ നിര്‍ത്താന്‍ നോക്കുന്നു. ഇപ്പോളിതാ അവര്‍ പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്നിരിക്കുന്നു - ഇങ്ങനെയാണ് വിജയ് വര്‍ഗിയ പറഞ്ഞത്.

Next Story

Related Stories