TopTop

കൃഷ്ണദാസിനെ ശക്തിവേല്‍ കണ്ടിരുന്നു; പ്രവീണിന് വേണ്ടി പൊലീസ് നാസിക്കില്‍

കൃഷ്ണദാസിനെ ശക്തിവേല്‍ കണ്ടിരുന്നു; പ്രവീണിന് വേണ്ടി പൊലീസ് നാസിക്കില്‍
ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട നെഹ്രു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ നെഹ്രുഗ്രൂപ്പ് ചെയര്‍മാനും കേസിലെ ഒന്നാം പ്രതിയുമായ കൃഷ്ണദാസിനെ കണ്ടിരുന്നു. ഒളിവില്‍ കഴിയാനുള്ള സഹായം കൃഷ്്ണദാസ് നല്‍കിയിരുന്നതായി ശക്തിവേല്‍ പറഞ്ഞതായാണ് വിവരം. കൃഷ്ണദാസിനേയും സഞ്ജിത്തിനേയും വീണ്ടും ചോദ്യം ചെയ്യും. ഇതിനിടെ നാലാം പ്രതി പ്രവീണിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പ്രവീണിനെ അന്വേഷിച്ച് പൊലീസ് സംഘം നാസികിലെത്തിയിട്ടുണ്ട്. പാലക്കാട്ടെ വീടിന് സമീപം പ്രവീണ്‍ ഉണ്ടെന്ന്് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Next Story

Related Stories