ട്രെന്‍ഡിങ്ങ്

വീട്ടില്‍ തീ പിടിത്തം: രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് കമല്‍ഹാസന്‍

സമയോചിതമായ ഇടപെടലിന് തന്റെ സ്റ്റാഫിന് നന്ദി പറഞ്ഞുകൊണ്ടാണ് കമലിന്റെ ട്വീറ്റ്.

ചെന്നൈയിലെ വീട്ടിലുണ്ടായ തീ പിടിത്തത്തില്‍ നിന്ന് നടന്‍ കമല്‍ഹാസന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രിയാണ് സംഭവം. കമല്‍ ഹാസന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സമയോചിതമായ ഇടപെടലിന് തന്റെ സ്റ്റാഫിന് നന്ദി പറഞ്ഞുകൊണ്ടാണ് കമലിന്റെ ട്വീറ്റ്. ഞാന്‍ സുരക്ഷിതനാണ്. ആര്‍ക്കും പരിക്കില്ല. ശുഭരാത്രി എന്നാണ് കമല്‍ ട്വിറ്ററില്‍ കുറിച്ചത്. ആരാധകരുടെ സ്‌നേഹത്തിനും അന്വേഷണങ്ങള്‍ക്കും കമല്‍ഹാസന്‍ നന്ദി പറഞ്ഞു. സഹോദരന്‍ ചന്ദ്രഹാസന്റെ മരണവുമായി ബന്ധപ്പെട്ട് ചിത്രീകരണത്തിരക്കുകളില്‍ ഇടവേള എടുത്തിരിക്കുകയാണ് കമല്‍ഹാസന്‍.

കമല്‍ഹാസന്‍റെ ട്വീറ്റുകള്‍:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍