ന്യൂസ് അപ്ഡേറ്റ്സ്

പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദികള്‍ കാശ്മീരികളെന്ന് പാകിസ്താന്‍ മന്ത്രി

“പാകിസ്താന്‍ തന്നെ ഭീകരവാദത്തിന്റെ ഇരയാണ്. മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ഭീകരാക്രമണം നടത്തുന്ന കാര്യം ഞങ്ങള്‍ക്ക് ആലോചിക്കാനാവില്ല” .

പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദികള്‍ കാശ്മീരികളെന്ന് പാകിസ്താന്‍ റെയില്‍വെ മന്ത്രി ഷെയ്ഖ് റഷീദ്. ഇന്ത്യ ടുഡേ ചര്‍ച്ചയിലാണ് ഷെയ്ഖ് റഷീദ് ഇക്കാര്യം പറഞ്ഞത്. പ്രകോപനപരമായ പ്രസ്താവനകളിലൂടെ നിരന്തരം വിവാദം സൃഷ്ടിക്കുന്ന നേതാവാണ് ഷെയ്ഖ് റഷീദ്. പാകിസ്താന് യാതൊരു പങ്കുമില്ലെന്നും മുജാഹിദീനുകളായി മാറിയ കാശ്മീരികളാണ് ആക്രമണം നടത്തിയതെന്നും ഷെയ്ഖ് റഷീദ് പറഞ്ഞു.

പാകിസ്താന്‍ തന്നെ ഭീകരവാദത്തിന്റെ ഇരയാണ്. മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ഭീകരാക്രമണം നടത്തുന്ന കാര്യം ഞങ്ങള്‍ക്ക് ആലോചിക്കാനാവില്ല. ഇക്കാലത്ത് മുജാഹിദീനുകളാവുക വളരെ എളുപ്പമാണെന്നും റഷീദ് അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍