പ്രവാസം

സൗദിയിൽ സ്വദേശിവത്കരണം ചൊവ്വാഴ്ച തുടങ്ങും: ആശങ്കയൊഴിയാതെ പ്രവാസികൾ

അതെ സമയം സൗദിവത്കരണം നടപ്പിലാക്കുന്നതിന് മുൻപേ തന്നെ പ്രവാസി ഉടമകള്‍ കടകള്‍ ഒഴിഞ്ഞു പോയിരിക്കുകയാണെന്ന് ദമ്മാമിലെ കച്ചവടക്കാരനായ അബ്ദുല്‍ ലത്തീഫ് അല്‍ നാസര്‍ സൗദി ഗസറ്റിനോട് പറഞ്ഞു.

സൗദിയില്‍ പന്ത്രണ്ട് മേഖകളിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കാനിരിക്കെ ആശങ്കയോടെ മലയാളി പ്രവാസികൾ. ചൊവ്വാഴ്ച തന്നെ പരിശോധനക്കും സ്ക്വാഡിനും ഇറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.

മൂന്ന് ഘട്ടങ്ങളിലായി പന്ത്രണ്ട് മേഖലകളിലാണ് സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടം ചൊവ്വാഴ്ച തുടങ്ങും. എഴുപത് ശതമാനം സ്വദേശികളും മുപ്പത് ശതമാനം വിദേശികളും എന്നതാണ് അനുപാതം. മലയാളികൾ കൂടുതലുള്ള മിഠായി കടകളിലെ സ്വദേശിവത്കരണം അവസാന ഘട്ടത്തിലാണ്.

അതെ സമയം സൗദിവത്കരണം നടപ്പിലാക്കുന്നതിന് മുൻപേ തന്നെ പ്രവാസി ഉടമകള്‍ കടകള്‍ ഒഴിഞ്ഞു പോയിരിക്കുകയാണെന്ന് ദമ്മാമിലെ കച്ചവടക്കാരനായ അബ്ദുല്‍ ലത്തീഫ് അല്‍ നാസര്‍ സൗദി ഗസറ്റിനോട് പറഞ്ഞു. തസാത്തൂര്‍ പ്രകാരമാണ് ഇത്രയും കാലം ഈ കടകള്‍ പ്രവര്‍ത്തിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും അബ്ദുല്‍ ലത്തീഫ് അല്‍ നസര്‍ പറയുന്നു.

12 മേഖലകളിൽ ഒന്നിച്ച് സ്വദേശിവത്കരണം നടത്തുന്നതിനാൽ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍