ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ യുഡിഎഫിന് 16 സീറ്റ്, എല്‍ഡിഎഫിന് മൂന്ന്, ബിജെപിക്ക് ഒന്ന്: ടൈംസ് നൗ സര്‍വേ പ്രവചനം

ബിജെപി ആദ്യമായി കേരളത്തില്‍ ഒരു ലോക്‌സഭ സീറ്റില്‍ ജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

കേരളത്തില്‍ ആകെയുള്ള 20 ലോക്‌സഭ സീറ്റില്‍ 16 എണ്ണവും യുഡിഎഫ് നേടുമെന്ന് ടൈംസ് നൗ സര്‍വേ പ്രവചനം. എല്‍ഡിഎഫിന് മൂന്ന് സീറ്റ് കിട്ടുമെന്നും ബിജെപി ആദ്യമായി കേരളത്തില്‍ ഒരു ലോക്‌സഭ സീറ്റില്‍ ജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ടൈംസ് നൗവും വിഎംആറും ചേര്‍ന്നാണ് സര്‍വേ തയ്യാറാക്കിയത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം 34 സീറ്റും എഐഎഡിഎംകെ സഖ്യം അഞ്ച് സീറ്റും നേടുമെന്നാണ് പ്രവചനം. കേരളത്തില്‍ 45 ശതമാനം വോട്ട് യുഡിഎഫ് നേടും. എല്‍ഡിഎഫ് 29.20 ശതമാനവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 21.70 ശതമാനം വോട്ടും നേടും. തമിഴ്‌നാട്ടില്‍ ഡിഎംകെ – കോണ്‍ഗ്രസ് സഖ്യം 52.20 ശതമാനം വോട്ടും എഐഎഡിഎംകെ – ബിജെപി സഖ്യം 37.20 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍