TopTop

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കേരളം രണ്ട് ലക്ഷം രൂപ വീതം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യനീതി വകുപ്പ് വഴി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.




കഴിഞ്ഞയാഴ്ച മോട്ടോര്‍ വാഹന വകുപ്പ് എല്ലാ അപേക്ഷാ ഫോമുകളിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഇടം നല്‍കിയിരുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് രണ്ട് അഡീഷണല്‍ സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍വകാലാശാലകളിലും എല്ലാ കോഴ്‌സുകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണമേര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയിരുന്നു.

Next Story

Related Stories