സിനിമാ വാര്‍ത്തകള്‍

സിനിമാ നിരൂപക അപർണ്ണയ്ക്കെതിരെ വധഭീഷണി മുഴക്കിയ അല്ലു അര്‍ജ്ജുന്‍ ഫാന്‍ ‘കില്ലർ യോദ്ധാവി’നെ അറസ്റ്റ് ചെയ്തു

അപർണ്ണ നൽകിയ പരാതിയെ തുടർന്നാണ്‌ കില്ലർ യോദ്ധാവ്, ഷെബി അഫ്താന എന്നീ ഫേസ്ബുക്ക് ഐഡികൾ ഉപയോഗിച്ച് ആക്രമണം നടത്തിയ യുവാവ് അറസ്റ്റിലായത്

അപർണ്ണ പ്രശാന്തിക്കെതിരെ വധഭീഷണി മുഴക്കിയ കില്ലർ യോദ്ധാവിനേയും അറസ്റ്റ് ചെയ്തു. അഴിമുഖം കോളമിസ്‌റ്റും സിനിമാ നിരൂപകയുമായ അപർണ്ണക്ക് നേരെ കഴിഞ്ഞ മാസം അല്ലു അർജ്ജുൻ ആരാധകർ സൈബർ ആക്രമണം നടത്തിയിരുന്നു. അപർണ്ണ നൽകിയ പരാതിയെ തുടർന്നാണ്‌ കില്ലർ യോദ്ധാവ്, ഷെബി അഫ്താന എന്നീ ഫേസ്ബുക്ക് ഐഡികൾ ഉപയോഗിച്ച് ആക്രമണം നടത്തിയ യുവാവ് അറസ്റ്റിലായത്. പൊന്നാനി സ്വദേശി ഷബീറിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

അല്ലു അർജ്ജുൻ സിനിമ കണ്ടിറങ്ങിയ ശേഷം ഹാസ്യരൂപേണെ ഇട്ട ഒരു ഫോട്ടോ അടിക്കുറിപ്പാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇതിനു ശേഷം ലൈംഗികാധിക്ഷേപങ്ങൾ മുതൽ വധഭീഷണി വരെയായി ഫേക്ക് ഐഡികളും യഥാർത്ഥ ഐഡികളും അപർണ്ണക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. തുടർന്ന് പതിനെട്ടോളം പേർക്കെതിരെ പരാതി നൽകിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ വ്യക്തിയും മൂന്ന. ഐഡികളിൽ നിന്നായി അപർണ്ണയെ നിരന്തരമായി ആക്ഷേപിക്കുന്ന കമൻറുകൾ ഇട്ടിരുന്നതാണ്. മണ്ണാർക്കാട് സ്വദേശി നിയാസുദ്ദീനാണ് കേസിൽ അറസ്റ്റിലായ മറ്റൊരാൾ.

സംഭവത്തിൽ അല്ലു അർജ്ജുൻ ഫാൻസ് അസ്സോസ്സിയേഷൻ അപർണ്ണയോട് ഖേദം പ്രകടിപ്പിച്ചിരുന്നു.

മമ്മൂട്ടി അനങ്ങിയില്ല, പിന്നെയാ അല്ലു അര്‍ജ്ജുന്‍

എന്നെ തെറി വിളിച്ചപ്പോൾ ഇയാൾക്ക് അല്ലു അർജുന്റെ മുഖമായിരുന്നു; അപര്‍ണ്ണ പ്രശാന്തിക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റില്‍

അല്ലു അര്‍ജുനെ തൊട്ടാല്‍ ഫാന്‍സ് ബലാത്സംഗം ചെയ്യും കൊല്ലും; ചലച്ചിത്ര നിരൂപക അപര്‍ണയ്ക്ക് സൈബര്‍ ഭീഷണി

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍