UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്ന് ചെന്നിത്തലയെ കുത്തി മുരളീധരന്‍

ചെങ്ങന്നൂര്‍ പരാജായത്തിന് പിന്നാലെ കോണ്‍ഗ്രസ്സിനെ അടിമുടി ഗ്രസിച്ചിരിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ട് വി എം സുധീരനും രംഗത്ത് വന്നിരുന്നു

ചെങ്ങന്നൂരിലെ യുഡിഎഫ് പരാജയം ഗൌരവമേറിയതെന്ന് കെ മുരളീധരന്‍. സംഘടനാ തലത്തില്‍ കാര്യമായ മാറ്റം വേണമെന്നാവശ്യപ്പെട്ട മുരളീധരന്‍ ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പ് അയക്കാനും മറന്നില്ല. സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നും രമേശ് ചെന്നിത്തലയെ പരിഹസിച്ചു മുരളീധരന്‍ പറഞ്ഞത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മോശമായിട്ടും അത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഗ്രൂപ്പ് നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ പരാജായത്തിന് പിന്നാലെ കോണ്‍ഗ്രസ്സിനെ അടിമുടി ഗ്രസിച്ചിരിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ട് വി എം സുധീരനും രംഗത്ത് വന്നിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍