ന്യൂസ് അപ്ഡേറ്റ്സ്

കലാപം ലക്‌ഷ്യം വെച്ച് വർഗീയ വിഷം ചീറ്റുന്ന ശശികലയെ അറസ്റ് ചെയ്തതിൽ യാതൊരു തെറ്റുമില്ല : കടകംപള്ളി സുരേന്ദ്രൻ

കലാപമുണ്ടാക്കാനുളള ശ്രമമാണ് ശശികലയുടെ സന്ദര്‍ശനം

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ രൂക്ഷ വിമർശനവുമായി ദേവസ്വം മന്ത്രി‍. തീര്‍ത്ഥാടകര്‍ക്ക് പോലും ഇളവ് നല്‍കാതിരുന്നത് ശരിയല്ലെന്ന് കടകംപളളി സുരേന്ദ്രന്‍ പറ‍ഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് വ്യക്തമായി. ഹര്‍ത്താല്‍ നടത്തുന്നത് ഭക്തരോടുളള യുദ്ധപ്രഖ്യാപനമാണ്.

കലാപമുണ്ടാക്കാനുളള ശ്രമമാണ് ശശികലയുടെ സന്ദര്‍ശനം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധി വേണ്ടേ എന്നും മന്ത്രി ചോദിച്ചു. സംസ്ഥാനത്താകെ വർഗീയ വിഷം വമിപ്പിക്കുന്ന ശശികലയുടെ അറസ്റ്റില്‍ തെറ്റില്ല എന്നും കടകംപളളി വ്യക്തമാക്കി.

അതേസമയം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് മന്ത്രി പറഞ്ഞു. ഡിജിപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി.

ഇതാ ‘ഹിന്ദുവിനെ ഉണര്‍ത്താന്‍’ മറ്റൊരു ശശികല

അയോധ്യയിൽ നിന്നും ശബരിമലയിലേക്കുള്ള ദൂരം; ലാലുവില്‍ നിന്നും പിണറായിയിലേക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍