ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് താഴ്ചയിലേയ്ക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്‌

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ ബസാണ് മറ്റൊരു കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടത്തില്‍ പെട്ടത്. ഇന്ന് വൈകീട്ട് 6.40 സമയത്താണ് അപകടം.

അടൂരിനും കൊട്ടാരക്കരയ്ക്കുമിടയില്‍ കലയപുരത്ത് കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് താഴ്ചയിലേയ്ക്ക് മറിഞ്ഞു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ ബസാണ് മറ്റൊരു കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടത്തില്‍ പെട്ടത്. ഇന്ന് വൈകീട്ട് 6.40 സമയത്താണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും പരിക്ക് ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേരെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍