TopTop

കെഎസ്ആർടിസിയിൽ കൂട്ട പിരിച്ചു വിടൽ; ജോലിക്കെത്താത്ത 773 പേരെ പുറത്താക്കി

കെഎസ്ആർടിസിയിൽ കൂട്ട പിരിച്ചു വിടൽ; ജോലിക്കെത്താത്ത 773 പേരെ പുറത്താക്കി
സാമ്പത്തിക പ്രതിസന്ധികളും, ഉദ്യോഗസ്ഥ- യൂണിയൻ ഭിന്നതയും രൂക്ഷമായിരിക്കുന്ന കെ എസ് ആര്‍ ടി സിയില്‍ കൂട്ട പിരിച്ചുവിടൽ. കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടു. അനധികൃതമായി അവധിയിൽ തുടരുന്ന  ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഇവർക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

304 ഡ്രൈവര്‍മാര്‍ , 469 കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത് . ദീര്‍ഘകാലമായി ജോലിക്കുവരാത്തവരും നിയമ വിരുദ്ധമായി അവധിയില്‍ പോയവരുമാണ് ഇക്കൂട്ടത്തിലുള്ളത്. ജോലിയില്‍ പ്രവേശിക്കാത്തതിന്‍റെ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു . മെയ് 31 വരെ സമയപരിധിയും നല്‍കിയിരുന്നു . ഇതിനോട് പ്രതികരിക്കാത്തവരെയാണ് ഇപ്പോൾ പിരിച്ചുവിട്ടത് .

അനധികൃതമായി ജോലിക്ക് ഹാജാരാകാത്ത പലരും വ്യാജ മെഡിക്കൽ രേഖകള്‍ ഹാജരാക്കി സര്‍വീസില്‍ പുന പ്രവേശിക്കുന്നതും സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷൻ ആനുകൂല്യങ്ങളും നേടുന്ന സാഹചര്യം ഉണ്ടെന്ന ആരോപണം ശക്തമായി നില നിന്നിരുന്നു . ഈ ജീവനക്കാരെ പിരിച്ചുവിട്ടതോടെ ജീവനക്കാരുടെ എണ്ണം സര്‍വീസിന് അനുസൃതമായി ക്രമപ്പെടുത്താൻ സാധിക്കുമെന്നാണ് മാനേജ്മെന്‍റിൻറെ നിലപാട് . മെക്കാനിക്കൽ , മിനിസ്റ്റീരിയൽ വിഭാഗങ്ങളിലും അനധികൃതമായി ജോലിക്ക് ഹാജരാക്ക ജീവനക്കാരുടെ കണക്കെടുപ്പ് നടത്തുകയാണെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.

https://www.azhimukham.com/newsupdate-tomin-thachankary-expel-ksrtc-md-union/

Next Story

Related Stories