ന്യൂസ് അപ്ഡേറ്റ്സ്

തലശ്ശേരി കലാപത്തിന് പിന്നിലെ പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ സുധാകരന്‍

എന്തു വന്നാലും ബിജെപിയില്‍ ചേരില്ല; ഷുഹൈബ് വധത്തില്‍ ഒറ്റപ്പെട്ട സിപിഎമ്മിന്റെ കുപ്രചാരണത്തില്‍ വീഴില്ല

തലശ്ശേരി കലാപത്തിന് പിന്നിലെ പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ സുധാകരന്‍. തലശ്ശേരി കലാപത്തെ കുറിച്ച് പുനരന്വേഷണം നടത്തണം. സിപിഎമ്മാണ് കലാപത്തിന് പിന്നില്‍. ഗുജറാത്തില്‍ ബിജെപി ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതുപോലെയാണ് സിപിഎം കേരളത്തില്‍ മുസ്ലീങ്ങളെ ആക്രമിക്കുന്നത്. ഭയപ്പെടുത്തി വശത്താക്കുക എന്ന തന്ത്രമാണ് സി പി എം പ്രയോഗിക്കുന്നത്. തലശ്ശേരി കലാപത്തില്‍ സി പിഎമ്മിനുള്ള പങ്ക് വ്യക്തമാക്കുന്ന നോട്ടീസ് ഇന്നത്തെ കൂട്ടുകക്ഷിയായ സി പി ഐയുടെ തലശ്ശേരിയിലെ ബ്രാഞ്ച കമ്മിറ്റി ഇറക്കിയിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

താന്‍ ബിജെപിയില്‍ ചേരുമെന്നത് കള്ള പ്രചാരണം. ഷുഹൈബ് വധത്തില്‍ ഒറ്റപ്പെട്ട സിപിഎമ്മിന്റെ കുപ്രചാരണത്തില്‍ വീഴില്ല. എന്തു വന്നാലും ബിജെപിയില്‍ ചേരില്ല. ബിജെപിയില്‍ നിന്നും ക്ഷണം കിട്ടിയിട്ടുണ്ട് എന്നു പറഞ്ഞത് രാഷ്ട്രീയ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍. പി ജയരാജന്‍ പ്രവര്‍ത്തിക്കുന്നത് മാനസിക നില തെറ്റിയ ആളെ പോലെയാണെന്നും സുധാകരന്‍.

സുധാകരന്‍ അമിത് ഷായുടെ ചാക്കിലായോ? ആയെന്ന് സിപിഎം, ചാക്കുമായി വന്നെന്ന് സുധാകരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍