ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിനില്‍ പിണറായിയെ വെറുതെ വിട്ടത് നിയമവിരുദ്ധമെന്ന് സിബിഐ; വിചാരണ കഴിഞ്ഞു, മേയ് 22ന് ശേഷം വിധി

വേനല്‍ അവധി കഴിഞ്ഞ് മെയ് 22 ന് ശേഷമായിരിക്കും കേസിലെ വിധിപറയുക.

ലാവ്ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. വേനലവിധിക്ക് ശേഷമായിരിക്കും കേസില്‍ വിധി പറയുക. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയതിനെതിരെ സിബിഐ നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് വിചാരണ പൂര്‍ത്തിയായത്. പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെ വിട്ടത് നിയമവിരുദ്ധമാണെന്ന് സിബിഐ ഹൈക്കോടതിയില്‍ ഇന്നും ആവര്‍ത്തിച്ചു. ഇത് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും സിബിഐ വാദിച്ചു.

വേനല്‍ അവധി കഴിഞ്ഞ് മെയ് 22 ന് ശേഷമായിരിക്കും കേസിലെ വിധിപറയുക. കേസില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പിണറായിയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേട് നടന്നതായി ആരോപിച്ചാണ് സിബിഐ യുടെ കേസ്. 2013-ല്‍ പിണറായി അടക്കമുള്ള പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍