കൊച്ചിയിലെ നവജാത ശിശുവിനെ കൊന്നത് അമ്മയെന്ന് റിപ്പോര്‍ട്ട്. ഇരുപത്തിമൂന്നുകാരിയായ യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം. ജനിച്ച് മൂന്ന് മണിക്കുറിനുള്ളില്‍ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി കമ്മീഷണര്‍ പറഞ്ഞു. കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകു.യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത യുവതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. യുവതിയെ വൈദ്യസഹായത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. അതേസമയം, … Continue reading “നവജാത ശിശുവിന്റെ കൊല: കൊന്നത് അമ്മ, യുവതി ബലാല്‍സംഗ ഇരയെന്ന് സംശയം”