TopTop

വാല്‍പ്പാറയില്‍ നാലുവയസ്സുകാരനെ കടിച്ചുകൊന്ന പുലി പിടിയില്‍

വാല്‍പ്പാറയില്‍ നാലുവയസ്സുകാരനെ കടിച്ചുകൊന്ന പുലി പിടിയില്‍
ആതിരപ്പള്ളി വാല്‍പ്പാറയില്‍ നാലുവയസ്സുകാരനെ കടിച്ചുകൊന്ന പുലി പിടിയില്‍. പുലിയെ പിടിക്കാന്‍ വനം വകുപ്പ് വെച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെ പുലി പെടുകയായിരുന്നു. പുലി കൊലപ്പെടുത്തിയ കുട്ടിയുടെ വീടിനു സമീപത്തു സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് തേയിലത്തൊഴിലാളികളായ എസ്റ്റേറ്റ് തൊഴിലാളികളായ മുഷറഫലിയുടെയും സബിയയുടെയും മകന്‍ സൈദുള്ളയെ പുലി കൊന്നത്. തുടര്‍ന്ന് നരഭോജിയായ പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രക്ഷോഭം ഉയര്‍ന്നിരുന്നു.

Next Story

Related Stories