TopTop
Begin typing your search above and press return to search.

വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കേരളത്തിന് ലിവര്‍ പൂളിന്റെ സഹായം

വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കേരളത്തിന് ലിവര്‍ പൂളിന്റെ സഹായം

വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കേരളത്തെ സഹായിക്കാനുള്ള സന്നദ്ധ അറിയിച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ആയ ലിവര്‍പൂള്‍. ക്ലബ് സിഇഒ പീറ്റര്‍ മൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ലിവര്‍പൂളിന്റെ ഒഫീഷ്യല്‍ സപ്പോര്‍ട്ടിംഗ് ടീമായ കേരള റെഡ്‌സിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുന്ന സഹായം നല്‍കാന്‍ ശ്രമിക്കുമെന്ന് പീറ്റര്‍ മൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി. ഞങ്ങളെല്ലാവരും നിങ്ങളുടെ ദുരിതം മനസിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കേരളത്തില്‍ ലിവര്‍പൂളിന് വലിയ തോതില്‍ ആരാധകരുണ്ട്.

Next Story

Related Stories