TopTop
Begin typing your search above and press return to search.

സിനിമാരംഗത്തെ മാഫിയ - സാമ്പത്തിക ബന്ധങ്ങള്‍ അന്വേഷിക്കണം, 'അമ്മ' പോലൊരു സംഘടന വേണ്ട: വിഎസ്

സിനിമാരംഗത്തെ മാഫിയ - സാമ്പത്തിക ബന്ധങ്ങള്‍ അന്വേഷിക്കണം, അമ്മ പോലൊരു സംഘടന വേണ്ട: വിഎസ്

വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയാ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളുടെ പിന്നിലെ വന്‍ സാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം ചെന്നെത്തണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സിനിമാ മേഖലയില്‍ കാര്യമായി നടക്കുന്നു എന്ന് പറയപ്പെടുന്ന മയക്ക് മരുന്ന് വ്യാപാരത്തെക്കുറിച്ച് അടക്കം സമഗ്രമായ ഒരു അന്വേഷണത്തിനുള്ള അവസരമാണിതെന്നും വിഎസ് അഭിപ്രായപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, അമ്മ എന്ന സംഘടന നടനെ ഇതുവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത്തരം മാഫിയാ സംഘടനകള്‍ ഇനിയും ആ കലാമേഖലയില്‍ ആവശ്യമില്ല. ജനപ്രതിനിധികളടക്കമുള്ള നേതൃത്വം ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.


Next Story

Related Stories