ന്യൂസ് അപ്ഡേറ്റ്സ്

മഹിജ ആര്‍എസ്എസിന്റേയും യുഡിഎഫിന്റേയും പിടിയിലെന്ന് എംഎം മണി

മുഖ്യമന്ത്രിയെ കാണേണ്ടെന്നാണ് അവര്‍ നേരത്തെ പറഞ്ഞിരുന്നത്.

ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ വിമര്‍ശനവുമായി മന്ത്രി എംഎം മണി. മഹിജ ആര്‍എസ്എസിന്റേയും യുഡിഎഫിന്റേയും നിയന്ത്രണത്തിലാണെന്ന് എംഎം മണി ആരോപിച്ചു. മുഖ്യമന്ത്രിയെ കാണേണ്ടെന്നാണ് അവര്‍ നേരത്തെ പറഞ്ഞിരുന്നത്. അവരോട് സഹതാപമാണ് ഉള്ളതെന്നും മണി പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബത്തെ കോണ്‍ഗ്രസും ആര്‍എസ്എസും ഉപയോഗിക്കുകയാണ്. പൊലീസ് നടപടിയില്‍ യാതൊരു വീഴ്ചയുമില്ല. ഡിജിപി ഓഫീസിന് മുന്നിലെത്തിയാന്‍ അറസ്റ്റ് ചെയ്യും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്തൊക്കെ ചെയ്യാമോ അതൊക്കെ അതൊക്കെ ചെയ്തിട്ടുണ്ട്. 10 ലക്ഷം രൂപ ധനസഹായം നല്‍കി. ആവശ്യപ്പെട്ട വക്കീലിനെ വച്ചു. സുപ്രീംകോടതിയില്‍ കേസിന് പോയി. എന്നാല്‍ നുഴഞ്ഞു കയറി കുഴപ്പമുണ്ടാക്കുകയാണ് ചെയ്തതെന്നും മണി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍