TopTop

അല്‍ ക്വയ്ദയില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി കൊല്ലപ്പെട്ടതായി വിവരം

അല്‍ ക്വയ്ദയില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി കൊല്ലപ്പെട്ടതായി വിവരം
അല്‍ ക്വയ്ദയില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി വിവരം. പാലക്കാട് പുതുപ്പരിയാരം സ്വദേശി അബൂബക്കര്‍ കൊല്ലപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സിറിയയില്‍ ഏപ്രില്‍ നാലിന് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

ഖത്തറിലുള്ള ബന്ധുവാണ് ശബ്ദ സന്ദേശമായി വിവരം നല്‍കിയത്. 2013ലാണ് അബൂബക്കര്‍ അല്‍ ക്വയ്ദയില്‍ ചേര്‍ന്നത്. ഉംറയ്ക്ക് പോയ ശേഷം ഇയാള്‍ തിരിച്ച് വന്നിരുന്നില്ല. സന്ദേശം സംബന്ധിച്ച് പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരുകയാണ്.


Next Story

Related Stories