UPDATES

ട്രെന്‍ഡിങ്ങ്

ഇത് ഞങ്ങളുടെ മല, അയ്യപ്പന്‍ മലയരയന്‍; ക്ഷേത്രം തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് മലയരയ സഭ സുപ്രീം കോടതിയിലേക്ക്

തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നും ആരെങ്കിലും ശബരിമലയില്‍ പോകുന്നതിന് സമുദായം എതിരുമല്ല.

ശബരിമല ക്ഷേത്രം തങ്ങള്‍ക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കും. അയ്യപ്പന്‍ മലയരയനായിരുന്നു എന്ന് പറയുന്ന സഭ, ശബരിമലയുടെ ഉടമസ്ഥത തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് വാദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് ഐക്യ മലയരയ മഹാസഭ സംസ്ഥന ജനറല്‍ സെക്രട്ടറി പികെ സജീവ് ഇക്കാര്യം പറഞ്ഞത്. അയ്യപ്പന്റെ സമാധി സ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നും പികെ സജീവ് ആരോപിക്കുന്നു.

ചരിത്രത്തിന്റെ തമസ്‌കരണമാണ് ഇപ്പോള്‍ നടക്കുന്നത്. ചോള സൈനികര്‍ക്കെതിരെ പോരാടിയ വില്ലാളിവീരനായിരുന്നു അയ്യപ്പന്‍. ഏകദേശം ഒരു നൂറ്റാണ്ടോളമുള്ള കേരളത്തിലെ ചോള സാന്നിധ്യത്തിന് ചരിത്രത്തില്‍ തെളിവുകളുണ്ട്. പോരാളിയായ ആ അയ്യപ്പന്റെ സമാധി സ്ഥലമാണ് ശബരിമല. എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടാമെന്നാണ് സമാധി ദിവസം അയ്യപ്പന്‍ മാതാപിതാക്കള്‍ക്ക് കൊടുത്ത വാക്ക്. അതിന്റെ ഓര്‍മ്മയിലാണ് മലയരയര്‍ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും ഞങ്ങളെ ആട്ടിയോടിച്ചു. അയ്യപ്പന്റെ അച്ഛനേയും അമ്മയേയും ആട്ടിയോടിച്ചു. വളര്‍ത്തച്ഛനായ പന്തള രാജാവിനെപ്പറ്റി പറയുന്നവര്‍ എന്തുകൊണ്ട് അയ്യപ്പന് ജന്മം നല്‍കിയവരെക്കുറിച്ച് മിണ്ടുന്നത് പോലുമില്ലെന്ന് പി കെ സജീവ് ചോദിക്കുന്നു.

ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയരയ വിഭാഗമായിരുന്നുവെന്നും 1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നേരത്തെ ചാനല്‍ ചര്‍ച്ചയിലും പി കെ സജീവ് വ്യക്തമാക്കിയിരുന്നു. മലയരയ വിഭാഗം പതിനെട്ട് മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികള്‍ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു. മലയരയരാണ് കാലങ്ങളായി കരിമല ക്ഷേത്രത്തിലും ശബരിമല ക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും തട്ടിപ്പറിച്ചെടുത്തു. 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറയുന്നു.

ശബരിമലയില്‍ സ്ത്രീ – പുരുഷ അന്തരം മലയരയ മഹാസഭ കാണുന്നില്ല. മലയരയ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നു ശബരി. സമുദായത്തില്‍പ്പെട്ട യുവതികള്‍ നിലവില്‍ ശബരിമലയില്‍ പോകാറില്ല. ആരെങ്കിലും പോകുന്നതിന് സമുദായം എതിരുമല്ല. കാരണം ഒരു പരിഷ്‌കൃത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും പികെ സജീവ് വ്യക്തമാക്കി.

ശബരിമലയുടെ സ്വീകാര്യത തകര്‍ത്ത് സവര്‍ണ ജാതി ഭ്രാന്തിന്റെ കേന്ദ്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്: മുഖ്യമന്ത്രി

നമ്മുടെ വിജയം പാണന്മാര്‍ പാടിനടക്കുമെന്ന് രാഹുല്‍ ഈശ്വര്‍: അതെന്നാ ചേട്ടാ നമ്പൂരിമാര്‍ക്ക് പാടി നടന്നാലെന്ന് സോഷ്യല്‍ മീഡിയ

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍