TopTop
Begin typing your search above and press return to search.

ഒരു കുട്ടനാടന്‍ ബ്ലോഗ്: പുതിയ മമ്മൂട്ടി സിനിമയുടെ ട്രെയ്‌ലറെത്തി

ഒരു കുട്ടനാടന്‍ ബ്ലോഗ്: പുതിയ മമ്മൂട്ടി സിനിമയുടെ ട്രെയ്‌ലറെത്തി

മമ്മൂട്ടിയുടെ പുതിയ സിനിമ ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയ്‌ലറെത്തി. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സേതു തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗ്രാമത്തിലെ യുവാക്കള്‍ക്ക് പ്രിയങ്കരനായ ഹരി എന്ന മധ്യവയസ്‌കന്റെ വേഷമാണ് മമ്മൂട്ടിക്ക്. ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ഉദ്ദേശിക്കുന്നത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. റായ് ലക്ഷ്മി, ഷംന കാസിം, അനു സിതാര എന്നിവരാണ് മമ്മൂട്ടിയുടെ നായികമാര്‍. ഈ മാസം 23ന് ചിത്രം തീയറ്ററുകളിലെത്തും.

സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, ആദില്‍ ഇബ്രാഹിം, ജൂഡ് ആന്‍ണി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. നടന്‍ ഉണ്ണി മുകുന്ദന്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഈ സിനിമയില്‍. ഒരു പാട്ടും കുട്ടനാടന്‍ ബ്ലോഗിന് വേണ്ടി ഉണ്ണി മുകുന്ദന്‍ എഴുതിയിട്ടുണ്ട്.


Next Story

Related Stories