Top

500 ആഡംബര കാറുകള്‍ അടിച്ചുമാറ്റിയ മോഷ്ടാവ് ഡല്‍ഹിയില്‍ പിടിയില്‍

500 ആഡംബര കാറുകള്‍ അടിച്ചുമാറ്റിയ മോഷ്ടാവ് ഡല്‍ഹിയില്‍ പിടിയില്‍
500 ആഡംബര കാറുകള്‍ മോഷ്ടിച്ച സെയ്ഫുദ്ദീന്‍ എന്ന യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടാണ് 500 ആഡംബര കാറുകള്‍ സഫ്രുദ്ദീന്‍ മോഷ്ടിച്ചത്. നോര്‍ത്ത് ഡല്‍ഹിയിലെ നന്ദ് നാഗ്രി മേഖലയില്‍ താമസിക്കുന്നയാളാണ് സഫ്രുദ്ദീന്‍. സംഘാംഗങ്ങള്‍ ഹൈദരാബാദില്‍ നിന്നുള്ളവരും. വിമാനത്തില്‍ ഡല്‍ഹിയില്‍ വന്നിറങ്ങി കൊള്ള നടത്തി തിരിച്ചുപോവുന്നതാണ് ഈ സംഘത്തിന്റെ പതിവെന്നാണ് പൊലീസ് പറയുന്നത്. സഫ്രുദ്ദീനെ പൊലീസ് സംഘം 50 കിലോമീറ്ററോളം ഓടി കാറില്‍ ചേസ് ചെയ്ത് പിടിക്കുകയായിരുന്നു.

ഒരു ലാപ്‌ടോപ്പ്, കാറിന്റെ സോഫ്റ്റ് വെയറിലേയ്ക്ക് കടന്നുകയറാനുള്ള ഒരു ഹൈടെക്ക് ഗാഡ്ജറ്ററി, ജിപിഎസ്, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റംസ് തുടങ്ങിയവയുമായി കവര്‍ച്ചാ സംഘത്തിന്റെ സഞ്ചാരം. ജൂണ്‍ അഞ്ചിന് ഡല്‍ഹി വിവേക് വിഹാറില്‍ പൊലീസിന് നേരെ സംഘം വെടിയുതിര്‍ത്തിരുന്നു. ഏറ്റുമുട്ടലില്‍ സംഘാംഗമായ നൂര്‍ മുഹമ്മദ് കൊല്ലപ്പെടുകയും രവി കുല്‍ദീപ് എന്നയാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. മോഷ്ടിച്ച കാറുകള്‍ സംഘം പഞ്ചാബ്, രാജസ്ഥാന്‍, യുപി എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും വിറ്റിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും കാറുകള്‍ വിറ്റിട്ടുണ്ട്.

Next Story

Related Stories