TopTop

നേതാവിന് ലോക്‌സഭ സീറ്റ് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് തീവ്രവാദ സംഘടന കത്ത് നല്‍കി, ബിജെപി സീറ്റ് കൊടുത്തു

നേതാവിന് ലോക്‌സഭ സീറ്റ് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് തീവ്രവാദ സംഘടന കത്ത് നല്‍കി, ബിജെപി സീറ്റ് കൊടുത്തു
നേതാവിന് ലോക്‌സഭ സീറ്റ് ആവശ്യപ്പെട്ട് മണിപ്പൂരിലെ തീവ്രവാദ സംഘടനയായ സോമി റി യൂണിഫിക്കേഷന്‍ ഓര്‍ഗനൈസേഷന്‍ ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു. ഫെബ്രുവരി 23നാണ് കത്ത് നല്‍കിയത്. എച്ച് ഷോഖോപോ ബെഞ്ചമിന്‍ മേറ്റ് എന്ന നേതാവിന് മണിപ്പൂരിലെ രണ്ട് സീറ്റുകളിലൊന്നായ ഔട്ടര്‍ മണിപ്പൂര്‍ സീറ്റ് നല്‍കണമെന്നാണ് പാര്‍ട്ടി പ്രസിഡന്റ് താംഗ്ലിയാന്‍ പാവു കത്തില്‍ ആവശ്യപ്പെടുന്നത്. കത്തിന്റെ കോപ്പി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനും അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ തുടങ്ങിയവര്‍ക്കും കത്തിന്റെ കോപ്പി നല്‍കിയിട്ടുണ്ട്.




പോള്‍ ചെയ്യുന്നതിന്റെ 90 ശതമാനം വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥിയായ ബെഞ്ചമിന്‍ മേറ്റിന് കിട്ടിയില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറായിക്കോളൂ എന്നാണ് ഗ്രാമത്തലവന്‍മാരോട് കുല്‍കി നാഷണല്‍ ആര്‍മിയുടെ ഭീഷണി. അക്രമമഴിച്ചുവിടും എന്നാണ് ഭീഷണി. 200 സ്ത്രീകളേയും പോളിംഗ് ദിവസം പ്രത്യേകം നിയോഗിക്കുന്നുണ്ട്. നിര്‍ദ്ദേശം അംഗീകരിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ പുരുഷന്മാരായാലും സ്ത്രീകളായാലും വെറുതെ വിടില്ല എന്ന് സംഘടന ഭീഷണി മുഴക്കുന്നു.

Next Story

Related Stories