ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്; സിസോദിയയെ ചോദ്യം ചെയ്തു

അതേസമയം റെയ്‌ഡോ തിരച്ചിലോ പരിശോധനകളോ അല്ല നടത്തിയതെന്നും പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തിരിക്കുന്നതുമെന്നാണ് സിബിഐ പറയുന്നത്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ടോക്ക് ടു എകെ എന്ന പരിപാടിയുമായ ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമാണ് റെയ്‌ഡെന്നാണ് വിവരം. ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്. അതേസമയം റെയ്‌ഡോ തിരച്ചിലോ പരിശോധനകളോ അല്ല നടത്തിയതെന്നും പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തിരിക്കുന്നതുമെന്നാണ് സിബിഐ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍