ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ എത്തിയ സംഘത്തില്‍ നക്സല്‍ ബന്ധമുള്ള തീവ്രവാദികളും ക്രിമിനല്‍ ബന്ധമുള്ളവരും: പന്തളം രാജകുടുബാംഗം ശശികുമാര വര്‍മ്മ

ആറന്‍മുളയില്‍ നിന്ന് തങ്കയങ്കി ഇന്ന് പുറപ്പെടുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള നീക്കം ഉണ്ടായത് സംശയമുണര്‍ത്തുന്നു

ശബരിമലയില്‍ ദര്‍ശനത്തില്‍ എത്തിയ മനിതി സംഘത്തിലെ സ്ത്രീകള്‍ നക്‌സല്‍ ബന്ധമുള്ള തീവ്രവാദികളാണെന്ന് പന്തളം രാജാ കുടുംബാഗം ശശികുമാര വര്‍മ്മ. ഇവരുടെ കൂട്ടത്തില്‍ ക്രിമിനല്‍ ബന്ധമുള്ളവരും ഉണ്ടെന്നാണ് കേട്ടത്. ആചാരം പാലിച്ചാണോ അവര്‍ എത്തിയതെന്ന് അറിയില്ല.

ആറന്‍മുളയില്‍ നിന്ന് തങ്കയങ്കി ഇന്ന് പുറപ്പെടുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള നീക്കം ഉണ്ടായത് സംശയമുണര്‍ത്തുന്നു. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഒന്ന് ഒതുങ്ങി സമാധാനത്തോടെ ഭക്തര്‍ ദര്‍ശനത്തിന് എത്തി തുടങ്ങിയപ്പോള്‍ അതിനെ അട്ടിമറിക്കാനുള്ള ഏതെങ്കിലും സംഘടനയുടെ അജണ്ടയാണെന്ന് സംശയിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എന്ന് ശശികുമാര വര്‍മ്മ പറഞ്ഞു.

ഐ എ എസ്, ഐ എഫ് എസ് തലത്തില്‍ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയത് പോലെയാണ് അവര്‍ എത്തിയത്. ലക്ഷക്കണക്കിനു അയ്യപ്പന്‍മാര്‍ നിലയ്ക്കലില്‍ കൂട്ടുങ്ങിക്കിടക്കുമ്പോള്‍ ഈ സംഘത്തിന്റെ വാഹനം പമ്പയിലേക്ക് കടത്തിവിട്ടത് സംശയാസ്പദമെന്നും ശശികുമാര വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ആചാര ലംഘനം നടന്നാല്‍ എന്തു ചെയ്യണം എന്നു തന്ത്രിക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. നേരത്തെ മുന്‍ അനുഭവം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. പോലീസുകാര്‍ ബൂട്ടിട്ട് കയറിയപ്പോള്‍ വേണ്ട കാര്യങ്ങള്‍ ചെയ്തില്ലേ.

തുടക്കം മറീന ബീച്ചിൽ: ആരാണ് ശബരിമലയിൽ എത്തിയ ‘മനീതി കൂട്ടായ്മ’

ശബരിമല LIVE: വനിത പ്രവേശനത്തിന്റെ കാര്യം ഉത്തരവാദിത്വത്തില്‍പ്പെട്ടത്തല്ലെന്ന് ഹെക്കോടതി നിയോഗിച്ച സമിതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍