സിനിമാ വാര്‍ത്തകള്‍

മഴക്കെടുതി :’മറഡോണ’ സിനിമയുടെ ഒരു ദിവസത്തെ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

നേരത്തേ നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകും എന്നറിയിച്ചിരുന്നു.

പ്രളയക്കെടുതി അനുഭവിക്കുന്ന മനുഷ്യർക്ക് സിനിമാലോകത്ത് നിന്നും വീണ്ടും സഹായഹസ്തങ്ങൾ. ടോവിനോ തോമസ് നായകനായി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നോട്ടു പോകുന്ന ‘മറഡോണ’ എന്ന ചിത്രത്തിന്റെ കേരളം മുഴുവനുള്ള ഒരു ദിവസം കളക്ഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമാതാവ് സുകുമാർ തെക്കേപ്പാട്ട് അറിയിച്ചു.ചിത്രത്തെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിലാണ് ഈ വിവരം പങ്കു വെച്ചത്.

നേരത്തേ നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകും എന്നറിയിച്ചിരുന്നു. നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മോഹന്‍ലാല്‍ തുക കൈമാറും. മോഹന്‍ലാല്‍ പ്രസിഡന്‍റായ ചലച്ചിത്രതാരങ്ങളുടെ സംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ മമ്മൂട്ടി, ജയസൂര്യ തുടങ്ങി നടന്മാരും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. മലയാള ചലചിത്ര താരങ്ങള്‍ക്ക് പുറമെ തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി എന്നിവരൊക്കെ നിധിയിലേക്ക് ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയുമൊക്കെ ദൗത്യത്തില്‍ പങ്കാളികളായി. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്യും കേരളത്തിന്‍റെ ദുരിതാശ്വാസനിധിയില്‍ തന്നാലാവുംവിധം പങ്കുചേര്‍ന്നതായി അറിയിച്ചിരിക്കുന്നതു. അഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹത്തിന്‍റെ സംഭാവന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍