UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാഹിതയായ സ്ത്രീ ‘കാമുകന്റെ’ ലിംഗം മുറിച്ചു

നാട്ടിലെത്തിയപ്പോള്‍ പതിവ് പോലെ കമലയുടെ വീട്ടില്‍ പോയതായിരുന്നു രാജേന്ദ്ര നായിക്.

വിവാഹിതയായ സ്ത്രീ, കാമുകനെന്ന് പറയപ്പെടുന്നയാളുടെ ലിംഗം ഛേദിച്ചു. ഒഡീഷയിലെ കിയോഞ്ജാര്‍ ജില്ലയിലുള്ള ബദാവുഗാന്‍ ഗ്രാമത്തിലാണ് സംഭവം. ആക്രമിക്കപ്പെട്ടയാളുടെ നില ഗുരുതരമാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 24കാരിയായ കമല പത്ര എന്ന യുവതിയാണ് വീട്ടില്‍ വച്ച്, താന്‍ വിവാഹേതര ബന്ധം പുലര്‍ത്തുന്നയാള്‍ എന്ന് പറയുന്ന 25കാരനായ രാജേന്ദ്ര നായികിന്റെ ലിംഗം മുറിച്ചത്. കമലയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഝരബേദ ഗ്രാമക്കാരനായ രാജേന്ദ്ര നായിക് ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. നാട്ടിലെത്തിയപ്പോള്‍ പതിവ് പോലെ കമലയുടെ വീട്ടില്‍ പോയതായിരുന്നു രാജേന്ദ്ര നായിക്. നായികും കമലയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും നായിക് ഉപയോഗിച്ച ചില വാക്കുകള്‍ കമലയെ പ്രകോപിപ്പിച്ചെന്നുമാണ് പൊലീസ് പറയുന്നത്. നായിക് ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ലിംഗ് മുറിച്ചുമാറ്റിയത്. ആദ്യം ഹരിചന്ദന്‍പൂരിലെ ആശുപത്രിയിലേയ്ക്കും പിന്നീട് കിയോന്‍ജോര്‍ ജില്ല ആശുപത്രിയിലേയ്ക്കും ഇവിടെ നിന്ന് കട്ടക്കിലെ ആശുപത്രിയിലേക്കും മാറ്റി. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യം നടത്താനുപയോഗിച്ചതെന്ന് കരുതുന്ന മൂര്‍ച്ചയേറിയ വസ്തു കണ്ടെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍