UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല തന്ത്രി ബ്രാഹ്മണ രാക്ഷസൻ, സ്ഥാനമൊഴിയുന്നതാണ് നല്ലത്: മന്ത്രി ജി സുധാകരൻ

ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളാണ്. സ്ഥാനമൊഴിയുന്നതാണ് ന്യായം

യുവതികള്‍ ദര്‍ശനം നടത്തിയതിന് നട അടച്ച ശബരിമല തന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. ‘’തന്ത്രി ബ്രാഹ്മണ രാക്ഷസനാണ്. ജാതി പിശാചിന്റെ പ്രതീകമാണ്. സ്ത്രീയെ മ്ലേച്ഛയായി കണ്ട് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളാണ്. സ്ഥാനമൊഴിയുന്നതാണ് ന്യായം.’’ മന്ത്രി പറഞ്ഞു. എന്നാല്‍ തന്ത്രിയെ മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമലയിൽ കനകദുർഗയും, ബിന്ദുവും സന്ദർശിച്ചതിന് പിന്നാലെ തന്ത്രി നട അടക്കുകയും, ശുദ്ധികലശം നടത്തുകയും ചെയ്തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സുപ്രീംകോടതിവിധി അനുസരിക്കാൻ കഴിയില്ലെങ്കിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര് സ്വയം ഒഴിഞ്ഞുപോകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു. വിധിയോട്‌ യോജിക്കാതിരിക്കാൻ തന്ത്രിക്ക് വ്യക്തിപരമായ അവകാശമുണ്ട്. എന്നാൽ, വിധി അംഗീകരിക്കാനാവില്ലെങ്കിൽ ആ സ്ഥാനത്ത് ഇരിക്കാൻ പാടില്ല.

നടയടച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പ്രസ്താവന നടത്തിയെങ്കിലും പ്രതികരിക്കാൻ ഇതുവരെ തന്ത്രി കണ്ഠര് രാജീവര് തയ്യാറായിട്ടില്ല. മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍