ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗിക ചൂഷണ ആരോപണം: എംജെ അക്ബറിന് മേല്‍ രാജി സമ്മര്‍ദ്ദം ഏറുന്നു?

Print Friendly, PDF & Email

മന്ത്രിമാരില്‍ മേനക ഗാന്ധി മാത്രമാണ് വിഷയത്തില്‍ പ്രതികരിച്ചത്. അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അധികാരമുള്ള പുരുഷന്മാര്‍ പലപ്പോഴും ഇത്തരത്തില്‍ പെരുമാറാരുണ്ട് എന്ന് അവര്‍ പറഞ്ഞു.

A A A

Print Friendly, PDF & Email

ലൈംഗിക ചൂഷണ ആരോപണത്തെ തുടര്‍ന്ന് രാജി സമ്മര്‍ദ്ദം കൂടിയിരിക്കുന്ന സാഹചര്യത്തില്‍ രാജി സംബന്ധിച്ച് വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ ആലോചിച്ചുവരുകയാണ് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ നൈജീരിയയിലുള്ള അക്ബര്‍ മടങ്ങിയെത്തിയാലുടന്‍ രാജി വയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനമാകും. ആറ് വനിത മാധ്യമപ്രവര്‍ത്തകരാണ് എംജെ അക്ബര്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം എംജെ അക്ബറിനോട് നൈജീരിയന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഉടന്‍ നാട്ടിലേയ്ക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ അക്ബറിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല, പരാതി വന്നിട്ടില്ല. അതേസമയം ധാര്‍മ്മികമായ പ്രശ്‌നങ്ങളുള്ളതിനാല്‍ എംജെ അക്ബര്‍ മറുപടി പറയേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മന്ത്രിമാരില്‍ മേനക ഗാന്ധി മാത്രമാണ് വിഷയത്തില്‍ പ്രതികരിച്ചത്. അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അധികാരമുള്ള പുരുഷന്മാര്‍ പലപ്പോഴും ഇത്തരത്തില്‍ പെരുമാറാരുണ്ട് എന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്വകാര്യ കമ്പനികളിലുമെല്ലാം ഇത് സംഭവിക്കുന്നു. ഇപ്പോള്‍ സ്ത്രീകള്‍ അനുഭവങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഗൗരവമായി എടുക്കണം – മേനക ഗാന്ധി ഇന്ത്യ ടുഡേയോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍