TopTop

ഒളിക്യാമറ ഓപ്പറേഷന്‍; വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് എം കെ രാഘവന്‍; തനിക്ക് ആത്മഹത്യ ചെയ്യാനാവില്ല

ഒളിക്യാമറ ഓപ്പറേഷന്‍; വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് എം കെ രാഘവന്‍; തനിക്ക് ആത്മഹത്യ ചെയ്യാനാവില്ല
ടിവി 9 ഭാരതവര്‍ഷയുടെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞു. തനിക്ക് ആത്മഹത്യ ചെയ്യാനാവില്ല എന്നു പറഞ്ഞ എം കെ രാഘവന്‍ സി പി എം വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടിയായി മാറി എന്നും പറഞ്ഞു. ആരോപണത്തിന് പിന്നില്‍ കോഴിക്കോട്ടെ സി പി എം നേതൃത്വമാണ്. ജയിക്കാനെന്തും ചെയ്യുന്ന പാര്‍ട്ടിയായി സി പി എം മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുകയും സംഭാഷണം ഡബ് ചെയ്യുകയും ചെയ്ത് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന ആരോപണം എം കെ രാഘവന്‍ ആവര്‍ത്തിച്ചു. ഈ കാര്യങ്ങളില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് താന്‍ പരാതി നല്കിയിട്ടുണ്ട് എന്നും എം കെ രാഘവന്‍ പറഞ്ഞു. ഇത് സംബന്ധിച്ച തെളിവുകള്‍ ഉടന്‍ പുറത്തുവരും എന്നും എം കെ രാഘവന്‍ പറഞ്ഞു.

ആരോപണം തെളിയിച്ചാല്‍ താൻ ലോക്സഭാ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിലൂടെ എംകെ രാഘവന്‍ പ്രതികരിച്ചിരുന്നു.

കോഴിക്കോട് നഗരത്തിൽ 15 ഏക്കർ സ്ഥലം എടുക്കാൻ എംപി ഇടനിലക്കാരനായി നിൽക്കണം എന്ന് ആവശ്യപ്പെട്ടാണ് ടിവി 9 ഭാരതവർഷ ചാനൽ സംഘം എംപിയെ കാണുന്നതായാണ് ഇന്നലെ പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. ഇതിന്റെ കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം കാഷായി മതി എന്നും രാഘവൻ പറയുന്നുണ്ട്.

Next Story

Related Stories