TopTop
Begin typing your search above and press return to search.

എം കെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ ഓപ്പറേഷന്‍; യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു

എം കെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ ഓപ്പറേഷന്‍; യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു
എം.കെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തില്‍ യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ചാനല്‍ ഓഫീസില്‍ നിന്നും ശേഖരിച്ചു. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. റെക്കോര്‍ഡിങ്ങിനുപയോഗിച്ച ക്യാമറയും മറ്റും അന്വഷണത്തിന്റെ അടുത്തഘട്ടത്തില്‍ ആവശ്യപ്പെട്ടേക്കും.

ഇപ്പോള്‍ ലഭിച്ച ദൃശ്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ചാനലിന്റെ വാര്‍ത്താ വിഭാഗം മേധാവിയുടെ അടക്കം അഞ്ച് പേരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണര്‍ എ.വി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടിവി 9 ചാനലിന്റെ നോയിഡയിലെ ഓഫീസിലെത്തി ദൃശ്യങ്ങള്‍ ശേഖരിച്ചത്.

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ എം.കെ രാഘവനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഉന്നതതല നിര്‍ദ്ദേശം.

ഹോട്ടല്‍ സംരംഭകരെന്ന വ്യാജേന എം.കെ രാഘവന്‍ എംപിയെ കാണാനെത്തിയ ചാനല്‍ സംഘത്തോട് രാഘവന്‍ കോഴ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ് ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്നും തനിക്കെതിരെ സിപിഎം നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണിതെന്നുമാണ് എം.കെ രാഘവന്റെ നിലപാട്.എം.കെ രാഘവന്റെ മൊഴി വീണ്ടുമെടുക്കുമെന്നാണ് സൂചന.

നേരത്തെ നടന്ന അന്വേഷണത്തില്‍ ഒളിക്യാമറ വിവാദത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടില്ലെന്നും ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നും ഐജി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു.

Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

Next Story

Related Stories