ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ല എന്തു വില കൊടുത്തും തടയുമെന്ന് പി.സി ജോര്‍ജ്

വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രിം കോടതി വിധിക്ക് എതിരെ വിമര്‍ശനവുമായി വീണ്ടും പി.സി ജോര്‍ജ് എം.എല്‍.എ. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ എന്തുവിലകൊടുത്തും തടയുമെന്നും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എല്ലാ സഞ്ചാര മാർഗങ്ങളിലും വലിയ ക്രമസമാധാന പ്രശ്നമാകുമെന്നുറപ്പാണ്. ആ സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ സാവകാശം തേടണം. ആർക്കും ഏതവസരത്തിലും കുതിര കയറാനുള്ളതല്ല നാട്ടിലെ ഭൂരിപക്ഷ സമൂഹമായ ഹൈന്ദവരുടെ വിശ്വാസാചാരങ്ങൾ.

എന്തും സഹിക്കുന്നവരാണു ഹിന്ദു ഭക്തരെന്ന ധാരണയിൽനിന്നാണ് അയ്യപ്പ ചൈതന്യത്തിനു നേർക്കും വെല്ലുവിളി ഉയരുന്നത്. ഇതനുവദിക്കാനാവില്ല. കേരളത്തിന്റെ പുനർനിർമിതി പ്രവർത്തനങ്ങൾ നടക്കുന്ന ഈ ഘട്ടത്തിൽ, വലിയ സമരങ്ങൾ ഉയർന്നു വരുന്ന സാഹചര്യങ്ങൾ സർക്കാർ ഒഴിവാക്കണം. ഹൈന്ദവ ഭക്തർക്കു മുകളിൽ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകൾ അംഗീകരിക്കാനാവില്ലെന്നും ജോർജ് പറഞ്ഞു.

“തന്റെ നിയമസഭാ മണ്ഡല പരിധിയിലൂടെ യുവതികള്‍ ശബരിമലയിലേക്കു കടന്നുപോകാന്‍ അനുവദിക്കില്ല. പൊലീസ് ഇടപെട്ടാലും എന്തുവില കൊടുത്തും അവരെ തടയും” പി സി ജോർജ് പറഞ്ഞു.

നേരത്തെ തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കവേ പി സി ജോർജ് പ്രസംഗിച്ചത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു.

മിസ്റ്റര്‍ പി സി ജോര്‍ജ്, യു ആര്‍ എ റോങ് നമ്പര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍