TopTop

പ്രസംഗം എഡിറ്റ് ചെയ്തോ എന്ന് സംശയം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എംഎം മണി

പ്രസംഗം എഡിറ്റ് ചെയ്തോ എന്ന് സംശയം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എംഎം മണി
പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ സ്ത്രീ തൊഴിലാളികള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എംഎം മണി. പ്രസംഗത്തില്‍ സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആരുടെയും പേരരെടുത്ത് പറഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദു:ഖമുണ്ട്. പൊമ്പിളൈ ഒരുമൈയുടെ പ്രതിഷേധം ആരോ ഇളക്കിവിട്ടതാണ്. പ്രസംഗം എഡിറ്റ് ചെയ്തതായി സംശയമുണ്ട്. പ്രത്യേക അജണ്ടയോടെയുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും സംശയിക്കുന്നതായും മണി പറഞ്ഞു.

മണിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയുടെ പരമാര്‍ശം തെറ്റാണെന്ന് പറഞ്ഞിരുന്നു. ഇതിന് പുറമേ സിപിഎമ്മില്‍ നിന്ന് മന്ത്രിമാരായ എകെ ബാലന്‍, മേഴ്സിക്കുട്ടിയമ്മ, പികെ ശ്രീമതി എംപി, ടിഎന്‍ സീമ എന്നിവരും മണിക്കെതിരെ രംഗത്തെത്തിയിരുന്നു.

Next Story

Related Stories