ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസിനെ മാറ്റിയത് തന്നെയെന്ന് എംഎം മണി; പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്ന് കോടിയേരി

വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് വലിയ കാര്യമല്ല. കോടതി വിജിലന്‍സ് ഡയറക്ടറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് തന്നെയാണെന്നും പാളിച്ച പറ്റിയതുകൊണ്ടാണ് മാറ്റിയതെന്നും മന്ത്രി എംഎം മണി. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് വലിയ കാര്യമല്ല. കോടതി വിജിലന്‍സ് ഡയറക്ടറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജേക്കബ് തോമസിന്റെ പ്രതിച്ഛായ മോശമായിരിക്കുകയാണെന്നും എംഎം മണി അഭിപ്രായപ്പെട്ടു.

അതേസമയം സിപിഎം ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും സര്‍ക്കാരിന്‍റെ ഇത്തരം തീരുമാനങ്ങളില്‍ ഇടപെടുന്ന പതിവ് പാര്‍ടിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഏത് ഉദ്യോഗസ്ഥര്‍ ഏതു സ്ഥാനത്തു വേണമെന്നു തീരുമാനിക്കുന്നതു സര്‍ക്കാരാണെന്നും അതില്‍ സിപിഎം അഭിപ്രായം പറയാറില്ല. – കോടിയേരി പറഞ്ഞു.

ജേക്കബ് തോമസിനെ മാറ്റിയ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തപ്പോള്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. അഴിമതി വിരുദ്ധതയുടെ പ്രതീകമായാണു ജേക്കബ് തോമസിനെ അവതരിപ്പിച്ചത്. രണ്ടാഴ്ച മുന്‍പുവരെ വിജിലൻസ് ഡയറക്ടറെ മാറ്റില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വിജിലൻസ് ഡയറക്ടറെ മാറ്റിയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍