TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രി വരുമ്പോള്‍ കതകടച്ചിട്ട്‌ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞാലോ?: മഹിജയെ പരിഹസിച്ച് വീണ്ടും എംഎം മണി

മുഖ്യമന്ത്രി വരുമ്പോള്‍ കതകടച്ചിട്ട്‌ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞാലോ?: മഹിജയെ പരിഹസിച്ച് വീണ്ടും എംഎം മണി
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ പരിഹസിച്ച് വീണ്ടും മന്ത്രി എംഎം മണി. പ്രതികളെ പിടിച്ച ശേഷം മാത്രം വീട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞത്. ഈ സ്ഥിതിയില്‍ മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ കതകടച്ചിട്ട്, മുഖ്യമന്ത്രിയെ സൗകര്യമില്ല എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും അത് മുഖ്യമന്ത്രിക്ക് അപമാനമാകും. യുഡിഎഫിന്റെയും ബിജെപിയുടെയും കയ്യിലാണ് മഹിജയെന്നും എംഎം മണി ആവര്‍ത്തിച്ചു. മലപ്പുറം മുസ്ലിയാരങ്ങാടിയിലെ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എംഎം മണി.

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്യാനെത്തിയ മഹിജയ്‌ക്കെതിരെ എംഎം മണി കഴിഞ്ഞ ദിവസവും രംഗത്ത് വന്നിരുന്നു. പൊലീസ് ആസ്ഥാനത്ത് മനപൂര്‍വ്വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നായിരുന്നു നേരത്തെ മണിയുടെ ആരോപണം. ഇനിയും സമരം ചെയ്യാന്‍ വന്നാല്‍ ഇനിയും അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു. മഹിജയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് നടത്തിയ അതിക്രമത്തെ മണി ന്യായീകരിക്കുകയും ചെയ്തിരുന്നു.

Next Story

Related Stories