ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ഭയം രാജ്യത്തെ നയിക്കുന്നത് അടിയന്തരാവസ്ഥയിലേയ്ക്ക്: ലാലു

ആര് എപ്പോള്‍ അറസ്റ്റിലാകും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റിനെ വിമര്‍ശിച്ച് ലാലു പറഞ്ഞു.

താന്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പേടിയുണ്ടെന്നും ഈ ഭയം അടിയന്തരാവസ്ഥയിലേയ്ക്കും സ്വേച്ഛാധിപത്യത്തിലേയ്ക്കുമാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ആര് എപ്പോള്‍ അറസ്റ്റിലാകും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റിനെ വിമര്‍ശിച്ച് ലാലു പറഞ്ഞു.

കാലത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് നിലവില്‍ ചികിത്സയ്ക്കായി ആറാഴ്ചത്തെ ഇടക്കാല ജാമ്യത്തിലാണ്. തനിക്കും കുടുംബത്തിനുമെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനുള്ള കുതന്ത്രമാണിതെന്നും ലാലു ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍