TopTop

കാവല്‍ക്കാരാ, താങ്കള്‍ കാവല്‍ നിന്ന കാലം പാര്‍ലമെന്റ് കൂടിയത് 331 ദിവസം; താങ്കളുടെ ഹാജര്‍ 40 ശതമാനത്തില്‍ താഴെ: മോദിയോട് ബിനോയ് വിശ്വം

കാവല്‍ക്കാരാ, താങ്കള്‍ കാവല്‍ നിന്ന കാലം പാര്‍ലമെന്റ് കൂടിയത് 331 ദിവസം; താങ്കളുടെ ഹാജര്‍ 40 ശതമാനത്തില്‍ താഴെ: മോദിയോട് ബിനോയ് വിശ്വം
കാവല്‍ക്കാരാ, താങ്കള്‍ എന്ത് കാവല്‍ക്കാരനാണ് താങ്കല്‍ കാവല്‍ നിന്ന കാലം രാജ്യത്ത് പാര്‍ലമെന്റ് കൂടിയത് വെറും 331 ദിവസമാണല്ലോ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം കണക്കുകളും രേഖകളും ഉദ്ധരിച്ച് ചോദിക്കുന്നത്. ഈ 331 ദിവസങ്ങളില്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണല്ലോ താങ്കളുടെ ഹാജര്‍ എന്നും പ്രധാനമന്ത്രിയോട് ബിനോയ് വിശ്വം ചോദിക്കുന്നു. 2014 ജൂണിനും 2019 ഫെബ്രുവരിക്കും ഇടയിലെ കണക്കാണിത്. പാര്‍ലമെന്റിനോട് ഏറ്റവും അനാദരവ് കാണിച്ച പ്രധാനമന്ത്രിയാണ് താങ്കള്‍ എന്ന് മോദിക്കുള്ള കത്തില്‍ ബിനോയ് വിശ്വം പറയുന്നു.

ബഹുമാനപ്പെട്ട ചൗക്കീദാര്‍ ശ്രീ നരേന്ദ്ര മോദി എന്ന പേരില്‍ കത്തിന്റെ മലയാളം കോപ്പിയും ബിനോയ് വിശ്വം പുറത്തുവിട്ടിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമാണ് ബിനോയ് വിശ്വം. കാലാവധി പൂര്‍ത്തിയാക്കിയ മുന്‍കാല സഭകള്‍ കൂടിയത് ശരാശരി 468 ദിവസമായിരുന്നു എന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു. രാജ്യസഭയില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്ര ദിവസം ഹാജരായി എന്ന ചോദ്യം താന്‍ ചോദിച്ചിട്ടും മറുപടി കിട്ടിയിരുന്നില്ല എന്ന് ബിനോയ് വിശ്വം പറയുന്നു.

Next Story

Related Stories