ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ്‌; മുരളി പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍

വര്‍ക്കിംഗ് പ്രസിഡന്റുമാരായി കെ സുധാകരന്‍, എംഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരേയും സംസ്ഥാന പ്രചാരണ കമ്മിറ്റി ചെയര്‍മാനായി കെ മുരളീധരനേയും നിയമിച്ചു.

കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. വര്‍ക്കിംഗ് പ്രസിഡന്റുമാരായി കെ സുധാകരന്‍, എംഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരേയും സംസ്ഥാന പ്രചാരണ കമ്മിറ്റി ചെയര്‍മാനായി കെ മുരളീധരനേയും നിയമിച്ചു. എഐസിസിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് ആണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചക്. വിഎം സുധീരന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നേരത്തെ എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കുകയായിരുന്നു. ബെന്നി ബഹനാന്‍ ആയിരിക്കും പുതിയ യുഡിഎഫ് കണ്‍വീനര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍